ADVERTISEMENT

കൊൽക്കത്ത ∙ അസമിലെ ഹെയ്‌ലകന്ദിയിൽ മിസോറം അതിർത്തിയോട് ചേർന്നുള്ള കച്ചുർത്തലിലെ പ്രൈമറി സ്കൂൾ രാത്രി അജ്ഞാതർ ബോംബിട്ട് തകർത്തു. മിസോറമിൽ നിന്നുള്ള സംഘമാണ് ഇത് ചെയ്തതെന്നും ജനങ്ങളെ ഭീതിപ്പെടുത്തി പലായനം ചെയ്യിപ്പിക്കുകയാണു ലക്ഷ്യമെന്നും അസം പൊലീസ് ആരോപിച്ചു.

പ്രദേശത്ത് വൻസുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇടയ്ക്ക് മൂർച്ഛിച്ച അസം - മിസോറം അതിർത്തിത്തർക്കം കേന്ദ്ര ഇടപെടലിൽ ശാന്തമായിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ ആക്രമണം.

English Summary: Bomb blast on Assam-Mizoram border damages school

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com