ADVERTISEMENT

ന്യൂഡൽഹി ∙ ഓഹരി വിപണിയിൽ ഇടപാട് നടത്തുന്നവർ 30നകം നിർബന്ധമായും പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിർദേശിച്ചു.

30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നമ്പർ അസാധുവാകുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് മുൻപ് ഉത്തരവിറക്കിയിരുന്നു. ഓഹരി അക്കൗണ്ടുകൾ തുറക്കാനായി ആധാറുമായി ലിങ്ക് ചെയ്ത പാൻ നമ്പറുകൾ മാത്രമേ 30ന് ശേഷം സ്വീകരിക്കാവൂ എന്നും സെബി നിർദേശം നൽകി.

ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ (www.incometaxindiaefiling.gov.in) ആധാർ നമ്പറും വിവരങ്ങളും പാനും നൽകി തമ്മിൽ ബന്ധിപ്പിക്കാം.

English Summary: Aadhaar pan linking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com