ADVERTISEMENT

മുംബൈ ∙ അഴിമതി ആരോപണത്തെത്തുടർന്ന് 5 മാസം മുൻപ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ച എൻസിപി നേതാവ് അനിൽ ദേശ്മുഖിനെതിരെ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിരച്ചിൽ നോട്ടിസ് ഇറക്കി. 5 തവണ സമൻസ് അയച്ചിട്ടും അന്വേഷണത്തിന് ഹാജരായിരുന്നില്ല. രാജ്യം വിടുന്നതു തടയുകയാണ് തിരച്ചിൽ നോട്ടിസിന്റെ പ്രധാന ലക്ഷ്യം.

മുംബൈയിലെ ബാറുകളിൽ നിന്ന് 100 കോടി രൂപ പിരിച്ചുനൽകാൻ ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസ് ഉദ്യോഗസ്ഥരോടു നിർദേശിച്ചെന്ന് മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ് ഉന്നയിച്ച ആരോപണമാണ് കേസിന് അടിസ്ഥാനം.  അന്വേഷണം നടത്തിയ സിബിഐയുടെ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണ ഇടപാടിനു കേസെടുത്തത്.

ദേശ്മുഖിന്റെ രണ്ടു സെക്രട്ടറിമാരെ അറസ്റ്റ് ചെയ്ത ഇഡി അദ്ദേഹത്തിന്റെ 4.2 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. 

മഹാരാഷ്ട്ര ഗതാഗത മന്ത്രിയും ശിവസേന നേതാവുമായ അനിൽ പരബിനെയും ഉടൻ ചോദ്യം ചെയ്യും. ഡപ്യുട്ടി ജോയിന്റ് ആർടിഒയെ ഇന്നലെ ഇഡി ചോദ്യം ചെയ്തു.

സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ദേശ്മുഖിന്റെ അഭിഭാഷകൻ ആനന്ദ് ഡാഗയെയും സിബിഐ സബ് ഇൻസ്പെക്ടർ അഭിഷേക് തിവാരിയെയും കഴിഞ്ഞയാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

English Summary: ED issues lookout notice against Anil Deshmukh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com