ADVERTISEMENT

ചെന്നൈ ∙ കോവിഡ് വൈറസിന്റെ ജനിതക ഘടന കണ്ടെത്താനുള്ള തമിഴ്നാട് സർക്കാരിന്റെ അത്യാധുനിക ലാബ് (ജീനോം സ്വീക്വൻസിങ് ലാബ്) മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈയിൽ ഉദ്ഘാടനം ചെയ്തു. 

നിലവിൽ, കേന്ദ്രസർക്കാരാണ് ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം 23 ലാബുകൾ നടത്തുന്നത്. തമിഴ്നാട്ടിൽ ഡെൽറ്റ പ്ലസ് കൊറോണ വൈറസ് ബാധിച്ചവരുടെ സാംപിളുകൾ മുൻപു ബെംഗളൂരുവിലാണു പരിശോധിച്ചിരുന്നത്. എന്നാൽ, ഫലം ലഭിക്കാൻ 3 മാസത്തോളം കാത്തിരിക്കണമെന്നു മാത്രമല്ല ഓരോ സാംപിളിനും 5000 രൂപ വീതം നിരക്കും ഈടാക്കിയിരുന്നു. പുതിയ ലാബിൽ കുറഞ്ഞ ചെലവിൽ വേഗത്തിൽ ഫലം ലഭിക്കും. 

English Summary: Covid virus genetic testing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com