യുഎൻ പൊതുസഭയിൽ മോദിയും ബൈഡനും; സുരക്ഷാ ഉച്ചകോടിയിലും പങ്കെടുക്കും

narendra-modi-joe-biden-new
നരേന്ദ്ര മോദി, ജോ ബൈഡൻ (ഫയല്‍ ചിത്രം)
SHARE

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും അടുത്തയാഴ്ച ന്യൂയോർക്കിൽ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും. 24ന് ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ ചതു‍ർരാഷ്ട്ര സുരക്ഷാ കൂട്ടായ്മ ‘ക്വാഡ്’ ഉന്നതതല യോഗത്തിൽ പങ്കെടുത്ത ശേഷം 25നാണ് മോദി പൊതുസഭയെ അഭിസംബോധന ചെയ്യുക. 21 മുതൽ 27 വരെയാണ് പൊതുസഭ നടക്കുന്നത്. ‘കോവിഡിൽ നിന്ന് പ്രതീക്ഷയിലൂടെ അതിജീവനം’ എന്നതാണ് ഇത്തവണത്തെ പ്രമേയം. 109 രാഷ്ട്രത്തലവന്മാർ അഭിസംബോധന ചെയ്യും. 60 പേർ വിഡിയോ പ്രസ്താവന നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ലാണ് ഇതിനു മുൻപ് യുഎൻ പൊതുസഭയെ അഭിമുഖീകരിച്ചത്. യുഎസ് പ്രസിഡന്റെന്ന നിലയിൽ ബൈഡന്റെ ആദ്യത്തെ യുഎൻ പ്രസംഗമാണിത്. അഫ്ഗാൻ പ്രതിനിധിയായി മുൻ സർക്കാർ നിയോഗിച്ച ഗുലാം ഇസാക്സായി അവസാന ദിവസം പ്രസംഗിക്കും. 

ക്വാഡ്: അഫ്ഗാൻ മുഖ്യ വിഷയമാകും

ചതുർരാഷ്ട്ര സുരക്ഷാ യോഗത്തിൽ മോദി, ബൈ‍ഡൻ എന്നിവർക്കു പുറമേ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിത സുഗ എന്നിവരും പങ്കെടുക്കും. അഫ്ഗാൻ വിഷയങ്ങൾ, സംയുക്ത വാക്സീൻ സംരംഭം, ഇന്തോ– പസിഫിക് മേഖലയിലെ പ്രശ്നങ്ങൾ എന്നിവയാണ് മുഖ്യ ചർച്ചാ വിഷയങ്ങൾ. 

അതേസമയം, ക്വാഡ് സമ്മേളനത്തെ ചൈന വിമർശിച്ചിട്ടുണ്ട്. ‘മൂന്നാം രാഷ്ട്രത്തെ ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രാദേശിക കൂട്ടുകെട്ടുകൾ’ രാജ്യാന്തര താൽപര്യങ്ങൾക്ക് ദോഷകരമാണെന്ന് ചൈനീസ് വക്താവ് പറഞ്ഞു. 6 മാസത്തിനിടെ മോദിയുടെ ആദ്യ വിദേശ സന്ദർശനം കൂടിയാണിത്. മാർച്ചിൽ ബംഗ്ലദേശ് സന്ദർശിച്ചിരുന്നു. 

English Summary: PM Modi To Attend Quad Summit To Be Hosted By Joe Biden Next Week at Washington

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA