ADVERTISEMENT

ന്യൂഡൽഹി ∙ ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്സീൻ നൽകുകയാണു ലക്ഷ്യമെന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. വാക്സീൻ ഗവേഷണം റോക്കറ്റ് വിദ്യയ്ക്കും ആണവ ഗവേഷണങ്ങൾക്കും സമാനമാണ്. വാക്സീന്റെ ആഭ്യന്തര ഉൽപാദനം പരമാവധി പ്രോത്സാഹിപ്പിക്കണം. അതേസമയം, ബന്ധപ്പെട്ട മേഖലകളിൽ മറ്റു രാജ്യങ്ങളുമായുള്ള പങ്കാളിത്തം പ്രയോജനപ്പെടുത്തുകയും വേണം. 

ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട് വൻ മുന്നേറ്റത്തിന് രാജ്യം സജ്ജമാണ്. വിദേശഭരണത്തിൽനിന്നു സ്വാതന്ത്ര്യം നേടി 75 വർഷത്തിനുശേഷം, അദൃശ്യ എതിരാളിയായ കോവിഡിൽ നിന്നു നാം സ്വാതന്ത്ര്യം തേടുകയാണ്. ആരോഗ്യസംരക്ഷണത്തിനായി മിഷൻ മോഡൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള അപൂർവ അവസരമാണു ലഭിച്ചത്. കോവിഡ് പ്രതിസന്ധിക്കിടയിലെ ചുരുക്കം ചില നല്ല വശങ്ങളിൽ ഒന്നാണിത്. 

ഇതിലൂടെ ഭാവിയിലുണ്ടായേക്കാവുന്ന സമാന പ്രതിസന്ധികളെ നേരിടാൻ നമുക്കു കൂടുതൽ കരുത്ത് ലഭിക്കും. ആരോഗ്യ സംവിധാനങ്ങളുടെ ദ്രുതഗതിയിലുള്ള വർധന എല്ലാവർക്കും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ തുല്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. ജനങ്ങളുടെ പൂർണ മനസ്സോടെയുള്ള പങ്കാളിത്തമാണു വാക്സീൻ യജ്ഞം ഇത്ര വലിയ വിജയമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Covid Vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com