ഉത്സവകാലത്ത് ഇന്ത്യയിൽ ആക്രമണം ലക്ഷ്യമിട്ട 6 ഭീകരർ പിടിയിൽ

Terrorists-arrest-2
ജാൻ മുഹമ്മദ്, ഒസാമ, മൂൾചന്ദ്, സീഷാൻ, അബൂബക്കർ, അമീർ ജാവേദ്
SHARE

ന്യൂഡൽഹി ∙ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ആക്രമണത്തിനു പദ്ധതിയിട്ട 6 ഭീകരരെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. ജാൻ മുഹമ്മദ് ഷെയ്ഖ് (സമീർ കാലിയ–47), ഒസാമ (22), മൂൾചന്ദ് (ലാല–47), സീഷാൻ കമർ (28), മുഹമ്മദ് അബൂബക്കർ (23), മുഹമ്മദ് അമീർ ജാവേദ് (31) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹി, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽനിന്ന് അറസ്റ്റിലായവരിൽ 2 പേർക്കു പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ചിരുന്നുവെന്നാണു വെളിപ്പെടുത്തൽ. ഐഎസ്ഐയുടെയും അധോലോക സംഘങ്ങളുടെയും പിന്തുണ ഇവർക്കുണ്ടായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിമാണ് ഇവർക്കു സാമ്പത്തിക സഹായം ക്രമീകരിച്ചിരുന്നതെന്നു ഡൽഹി പൊലീസ് സ്പെഷൽ കമ്മിഷണർ നീരജ് ഠാക്കൂർ പറഞ്ഞു. നവരാത്രി, രാംലീല ആഘോഷങ്ങൾക്കിടെ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. യുപി നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു സംസ്ഥാനത്തു വലിയ ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യവും സംഘത്തിനുണ്ടായിരുന്നു.

സമീറിനെ രാജസ്ഥാനിൽനിന്നും ഒസാമ, സീഷാൻ എന്നിവരെ ഡൽഹിയിൽ നിന്നുമാണു പിടികൂടിയത്. ബാക്കിയുള്ളവരെ യുപിയിൽനിന്നും. അറസ്റ്റിലായവരിൽ ഒസാമ, സീഷാൻ എന്നി‍വർക്കു 15 ദിവസം പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ചിരുന്നു. ഇവരിൽ നിന്ന് ഇറ്റാലിയൻ നിർമിത തോക്കുകളും സ്ഫോടന വസ്തുക്കളും ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.

English Summary: Delhi Police Special Cell busts Pak-organised terror module

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA