ADVERTISEMENT

കൊൽക്കത്ത ∙ 2479 കാണ്ടാമൃഗക്കൊമ്പുകൾ അസം സർക്കാർ അഗ്നിക്കിരയാക്കി. ലോക കാണ്ടാമൃഗദിനമായ ഇന്നലെ അസമിലെ ബോകാഘട്ടിലെ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുടെ സാന്നിധ്യത്തിലാണ് 1305 കിലോഗ്രാം കൊമ്പുകൾ കത്തിച്ചത്. കേസുകളുമായി ബന്ധപ്പെട്ട് 50 കൊമ്പുകളും പഠനാവശ്യങ്ങൾക്കും പ്രദർശനങ്ങൾക്കുമായി 94 കൊമ്പുകളും സൂക്ഷിച്ചിട്ടുണ്ട്.

Forest officials arrange seized rhino horns before burning them during an event to mark World Rhino Day in Bokakhat near Kaziranga National Park in the northeastern state of Assam, India, September 22, 2021. REUTERS/Anuwar Hazarika
കൊമ്പുകൾ കത്തിക്കുന്നതിനു മുൻപായി അധികൃതർ പരിശോധിക്കുന്നു

വേട്ടക്കാരിൽ നിന്നു പിടിച്ചെടുത്തതിനു പുറമേ ദേശീയോദ്യാനങ്ങളിൽ ചാകുന്ന കാണ്ടാമൃഗങ്ങളുടെ കൊമ്പുകളും 1979 മുതൽ വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ സൂക്ഷിച്ചു വരികയായിരുന്നു. 3 കിലോ ഭാരവും 57 സെന്റിമീറ്റർ നീളവുമുള്ളതാണ് ഏറ്റവും വലിയ കൊമ്പ്. അസമിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുള്ളത്. 2018 ലെ കണക്കുകൾ പ്രകാരം 2650. ഇതിൽ 2400 എണ്ണം കാസിരംഗ ദേശീയോദ്യാനത്തിലാണ്.

English Summary: Assam Govt burns Rhino horns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com