ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ലോക്ഡൗൺ കാലത്ത് രാജ്യത്തെ സംഘടിത തൊഴിൽമേഖലയിൽ 81% പേർക്കും പൂർണ ശമ്പളം ലഭിച്ചിരുന്നതായി ലേബർ ബ്യൂറോയുടെ ത്രൈമാസ എംപ്ലോയ്മെന്റ് സർവേ റിപ്പോർട്ട്. പത്തിലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ നടത്തിയ സർവേയുടെ റിപ്പോർട്ട് തൊഴിൽമന്ത്രി ഭൂപേന്ദർ യാദവ് പുറത്തിറക്കി. 2013–14 നെ അപേക്ഷിച്ച് 29% തൊഴിൽ വർധനയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളുടെ തൊഴിലുകളിൽ 2% കുറവുണ്ടായി.

ഉൽപാദനം, നിർമാണം, വ്യാപാരം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, ഹോട്ടൽ–റസ്റ്ററന്റ്, ഐടി–ബിപിഒ, സാമ്പത്തിക സേവനം എന്നീ മേഖലകളിലാണ് സർവേ നടത്തിയത്. കോവിഡ് രണ്ടാംവരവ് സർവേയെ ബാധിച്ചതായും റിപ്പോർട്ടിലുണ്ട്.

സർവേയിലെ മറ്റു വിവരങ്ങൾ:

∙ 2013–14 ലെ സാമ്പത്തിക സെൻസസിനെ അപേക്ഷിച്ച് തൊഴിലുകളിൽ 29% വർധന. ഐടി–ബിപിഒ മേഖലയിൽ 152% വർധന. ആരോഗ്യമേഖലയിൽ 77%, സാമ്പത്തിക സേവന മേഖലയിൽ 48%, വിദ്യാഭ്യാസം 39%, ഉൽപാദനം 22%, ഗതാഗതം 68%, നിർമാണം 42% വർധന.

∙ രാജ്യത്ത് സംഘടിത മേഖലയിലെ തൊഴിലവസരം 2 കോടി 31 ലക്ഷം ( 2013–14) എന്നത് 3 കോടി 8 ലക്ഷമായി.

∙വ്യാപാരമേഖലയിൽ 25%, ഹോട്ടൽ–റസ്റ്ററന്റ് മേഖലയിൽ 13% തൊഴിലുകൾ കുറഞ്ഞു.

∙സ്ത്രീകളുടെ ജോലിനിരക്ക് 31% ൽ നിന്ന് 29% ആയി.

∙കോവിഡ് മൂലമുള്ള തൊഴിൽ നഷ്ടം 27%.

∙ 81% ജീവനക്കാർക്കും മുഴുവൻ ശമ്പളം ലഭിച്ചു. ശമ്പളം നഷ്ടപ്പെട്ടവർ 3%. ശമ്പളം വെട്ടിക്കുറച്ചത് 16% പേർക്ക്. ആരോഗ്യമേഖലയിലും സാമ്പത്തിക സേവന മേഖലയിലും 90% പേർക്കും ശമ്പള നഷ്ടമുണ്ടായില്ല.

∙ 9 മേഖലകളിലും സ്ഥിരം ജോലിക്കാർ 88%. താൽക്കാലിക ജീവനക്കാർ 2% മാത്രം. നിർമാണ മേഖലയിൽ 18% കരാർ തൊഴിലാളികളും 13% താൽക്കാലിക തൊഴിലാളികളും.

∙ 18% സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനത്തിനുള്ള പദ്ധതികളുണ്ട്.

English Summary: Labour bureau employment survey report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com