ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ ഇതാദ്യമായി 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കും കോവിഡ് വാക്സീൻ നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു. നിലവിൽ 18 വയസ്സിനു മുകളിലുള്ളവർക്കു നൽകുന്ന ‘കോവാക്സിൻ’, 2–18 പ്രായക്കാർക്കു കൂടി നൽകാനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കു (ഡിസിജിഐ) കീഴിലെ സമിതിയുടെ ശുപാർശ. 

12 വയസ്സിനു മുകളിലുള്ളവർക്ക് സൈഡസ് കാഡിലയുടെ സൈകോവ്–ഡി വാക്സീൻ നൽകാൻ നേരത്തേ അനുമതിയായിരുന്നു. എന്നാൽ, ഈ വാക്സീൻ ലഭ്യമായിത്തുടങ്ങിയിട്ടില്ല. കുട്ടികൾക്ക് ഈ മാസം വാക്സീൻ നൽകിത്തുടങ്ങാനാണ് ശ്രമം.

English Summary: Covaxin Recommended By Expert Panel For Children From Two To 18 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com