അഫ്ഗാൻ ജനതയ്ക്ക് സഹായം ഉറപ്പാക്കാൻ ബാധ്യതയെന്ന് മോദി

HIGHLIGHTS
  • അഫ്ഗാൻ സ്ഥിതി വിലയിരുത്തി ജി 20 അസാധാരണ സമ്മേളനം
Narendra Modi (Photo - PIB)
നരേന്ദ്ര മോദി (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനിലെ ജനതയ്ക്ക് തടസ്സങ്ങളില്ലാതെ സഹായം ലഭിക്കുന്നുവെന്നുറപ്പാക്കാൻ രാജ്യാന്തര സമൂഹത്തിനു ബാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെക്കുറിച്ച് ജി20 രാജ്യങ്ങളുടെ അസാധാരണ സമ്മേളനത്തിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു മോദി. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ഡ്രാഗിയുടെ ക്ഷണപ്രകാരമാണ് മോദി പങ്കെടുത്തത്. 

അഫ്ഗാനിസ്ഥാനും ഇന്ത്യയുമായുള്ള ബന്ധം മോദി അനുസ്മരിച്ചു. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ 500 വികസന പദ്ധതികൾ ഇന്ത്യ അവിടെ നടപ്പാക്കി. ചിലത് ഇപ്പോഴും തുടരുന്നു. അഫ്ഗാനിസ്ഥാന്റെ മണ്ണ് ഭീകരവാദത്തിന്റെയും മതമൗലികവാദത്തിന്റെയും വിളനിലമാകരുതെന്ന നിലപാട് മോദി ആവർത്തിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ ആ രാജ്യം നേടിയെടുത്ത വികസനം നിലനിർത്താനും തുടരാനും എല്ലാവർക്കും പങ്കാളിത്തമുള്ള സർക്കാർ അവിടെ വരേണ്ടതുണ്ട് – മോദി പറഞ്ഞു.

English Summary: PM Narendra Modi speech at G20 Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA