ജീവനക്കാരുടെ ആർഎസ്എസ്, ജമാഅത്തെ ഇസ്​ലാമി വിലക്ക് നീക്കി ഹരിയാന

RSS-flag
SHARE

ന്യൂഡൽഹി ∙ സർക്കാർ ഉദ്യോഗസ്ഥർ ആർഎസ്എസ്, ജമാഅത്തെ ഇസ്​ലാമി എന്നീ സംഘടനകളിൽ പ്രവർത്തിക്കുന്നതിനുണ്ടായിരുന്ന വിലക്ക് ഹരിയാനയിലെ ബിജെപി സർക്കാർ നീക്കി. 54 വർഷമായി തുടരുന്ന വിലക്കാണ്  മാറ്റിയത്. ഉത്തരവിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. 

ഹരിയാന സിവിൽ സർവീസ് ചട്ടങ്ങൾ (പെരുമാറ്റം) 2016 പ്രകാരം രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്നതു വിലക്കുന്നതാണ് പുതിയ ഉത്തരവ്. ദേശത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകളിൽ പ്രവർത്തിക്കാനും രാഷ്ട്രീയകക്ഷികളിൽ പ്രവർത്തിക്കാനും പ്രചരിപ്പിക്കാനും പാടില്ലെന്നും പുതിയ ഉത്തരവിൽ പറയുന്നു.

അതിനവസാനം പഴയ ഉത്തരവുകൾ എടുത്തുകളയുന്നതായും പറയുന്നുണ്ട്. ആർഎസ്എസ്, ജമാഅത്തെ ഇസ്​ലാമി എന്നിവയുടെ പേരു പറഞ്ഞ് അതിൽ പ്രവർത്തിക്കുന്നതു വിലക്കുന്ന 1967ലെ ഉത്തരവ്  ഇതോടെയാണു റദ്ദായത്.

English Summary: Haryana lifts ban on govt staff joining RSS, Jamaat-e-Islami

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA