ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപി വിട്ട് തൃണമൂലിൽ ചേർന്ന മുൻ കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ ലോക്സഭാംഗത്വം രാജിവച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർലയെ സന്ദർശിച്ച അദ്ദേഹം രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രി, അമിത് ഷാ, ബിജെപി അധ്യക്ഷൻ എന്നിവരോട് അദ്ദേഹം നന്ദി പറഞ്ഞു. ബിജെപി വിട്ടതിനാൽ ലോക്സഭാംഗമായി തുടരുന്നതു ശരിയല്ലെന്ന ബോധ്യത്തിലാണു രാജിയെന്ന് വ്യക്തമാക്കി. 

ബംഗാളിലെ അസൻസോൾ മണ്ഡലത്തിൽ നിന്നു 2 തവണ എംപിയായ ബാബുലിനെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് കഴിഞ്ഞ ജൂലൈയിൽ ഒഴിവാക്കിയിരുന്നു. പിന്നാലെ, രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ സെപ്റ്റംബർ 18ന് തൃണമൂലിൽ ചേർന്നു. 

English Summary: Babul Supriyo resigns as Member of Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com