ADVERTISEMENT

ന്യൂഡൽഹി ∙ സോളർ പാനലുകൾ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടുപിടിക്കാനുള്ള ‘സോളർ കാൽക്കുലേറ്റർ’ മൊബൈൽ ആപ് ആണ് ആഗോള കാലാവസ്ഥാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകരാജ്യങ്ങൾക്കായി വാഗ്ദാനം ചെയ്തത്. 2017 ൽ ഐഎസ്ആർഒയുടെ കീഴിലുള്ള അഹമ്മദാബാദ് സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ വികസിപ്പിച്ചതാണ് ആപ്. 

സഹായത്തിന് ഉപഗ്രഹ വിവരം

കൽപന–1, ഇൻസാറ്റ്–3ഡി, ഇൻസാറ്റ്–3ഡിആർ എന്നീ ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങളുപയോഗിച്ചാണ് ഓരോ പ്രദേശത്തെയും സൗരോർജ ശേഷി കണക്കാക്കുന്നത്. ഓരോ മാസത്തെയും വർഷത്തെയും താപനിലയെടുത്താണ് ഇതു കണക്കുകൂട്ടുന്നത്. ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം വെളിച്ചത്തിനു തടസ്സമുണ്ടാകുന്നുണ്ടോയെന്നറിയാൻ ഡിജിറ്റൽ എലിവേഷൻ മോഡൽ പരിശോധിക്കും. സോളർ പാനൽ എത്രത്തോളം ചെരിക്കണമെന്നും ആപ് പറഞ്ഞു തരും. ലഭ്യമാകുന്ന വിവരങ്ങൾ പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാം. ജിപിഎസ് ലൊക്കേഷൻ ഉപയോഗിച്ചാണ് ആപ് പ്രവർത്തിക്കുന്നത്. ഓരോ ദിവസത്തെയും പകലിന്റെ ദൈർഘ്യവും ആപ് വിലയിരുത്തും. ആപ് ഡൗൺലോഡ് ചെയ്യാൻ: vedas.sac.gov.in 

(ശ്രദ്ധിക്കുക: ഔദ്യോഗിക ആപ് സ്റ്റോറുകളിൽ നിന്നല്ലാതെ ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം ഇൻസ്റ്റാൾ ചെയ്യുക) 

Content Highlight: Solar calculator mobile app

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com