ADVERTISEMENT

ഗ്ലാസ്ഗോ ∙ കാലത്തിനൊത്ത കണ്ടുപിടുത്തങ്ങൾക്കു പിന്തുണയേകാനും പുതുതലമുറയ്ക്കൊപ്പം ഭൂമിക്കായി നിലകൊള്ളാനും ലോകനേതാക്കളോട് അഭ്യർഥിച്ച് തമിഴ്നാട്ടുകാരി വിനിഷ ഉമാശങ്കർ കാലാവസ്ഥാ ഉച്ചകോടിയിൽ ശ്രദ്ധ നേടി. നേതാക്കളുടെ ഭാഗത്തുനിന്നുള്ള നടപടികൾക്കായി പുതുതലമുറ കാത്തുനിൽക്കില്ലെന്നും വിനിഷ (15) പറഞ്ഞു. 

ഇന്ത്യൻ തെരുവുകളിലെ സ്ഥിരം കാഴ്ചയായ കരി കൊണ്ടുള്ള ഇസ്തിരിപ്പെട്ടിക്കു സൗരോർജ ബദൽ കണ്ടുപിടിച്ച് ഈ സ്കൂൾ വിദ്യാർഥി ‘ഏർത്ത്‌ഷോട്ട്’പുരസ്കാരങ്ങളുടെ ഫൈനൽ റൗണ്ടിലെത്തിയതാണ്. ഗ്ലാസ്ഗോ ഉച്ചകോടിയിലെ ‘ക്ലീൻ ടെക്നോളജി ഇന്നവേഷൻ’ വിഭാഗത്തിൽ വിനിഷയുടെ പ്രംസംഗം ശ്രവിച്ച സദസ്സിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ടായിരുന്നു. ഏർത്ത്‌ഷോട്ട് പുരസ്കാര ജേതാവ് വിദ്യുത് മോഹനൊടൊപ്പം മോദിയെ കണ്ടു സംസാരിക്കുകയും ചെയ്തു.

English Summary: Tamilnadu native Vinisha Umashankar speaks in climate summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com