ADVERTISEMENT

ബെംഗളൂരു ∙ ആരാധകർ പരാതികളും ഭീഷണിയുമായി രംഗത്തുവന്നതോടെ, അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ കുടുംബ ഡോക്ടർ രമണ റാവുവിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ഡോക്ടറുടെ വീഴ്ചയാണു പുനീതിന്റെ മരണത്തിനു കാരണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. ഒക്ടോബർ 29ന് വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ നടനെ രമണ റാവുവിന്റെ വസതിയിലെ ക്ലിനിക്കിലാണ് ആദ്യമെത്തിച്ചത്.

പുനീതിന് എന്താണ് സംഭവിച്ചതെന്നു പറയാൻ സാധിക്കില്ലെന്നായിരുന്നു മരണത്തിനു പിന്നാലെ രമണ റാവുവിന്റെ വിശദീകരണം. വളരെ ക്ഷീണം തോന്നുന്നുവെന്നാണ് പുനീത് പറഞ്ഞത്. ഇത്തരമൊരു വാക്ക് അപ്പുവിൽനിന്നു താൻ കേട്ടിട്ടില്ല. ആരോഗ്യ സംരക്ഷണത്തിൽ വളരെ ശ്രദ്ധാലുവായിരുന്ന അദ്ദേഹത്തെ മാതൃകയാക്കാൻ പലരോടും പറഞ്ഞിട്ടുണ്ട്. ക്ലിനിക്കിൽനിന്ന് അപ്പു കാറിൽ കയറിയപ്പോൾ തന്നെ ആശുപത്രിയിൽ എമർജൻസി ടീമിനോട് സജ്ജമാകാൻ നിർദേശിച്ചിരുന്നു.

പ്രമേഹം, ക്രമരഹിതമായ രക്തസമ്മർദം, ഹൃദയമിടിപ്പ് ഇതൊക്കെ ഹൃദയാഘാതത്തിനു കാരണമാകാം. എന്നാൽ ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്തെന്നു കൃത്യമായ കാരണം ചൂണ്ടിക്കാട്ടുക അസാധ്യമാണെന്നും രമണ റാവു വ്യക്തമാക്കി.

English Summary: Late actor Puneeth Rajkumar’s doctor gets police protection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com