ADVERTISEMENT

ന്യൂഡൽഹി ∙ ആദായനികുതിദായകരുടെ വാർഷിക നികുതി വിവരം സംബന്ധിച്ച രേഖ (എഐഎസ്) കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിച്ചു. ശമ്പള വരുമാനം, നികുതി വിവരങ്ങൾക്കു പുറമേ പലിശ, ലാഭവിഹിതം, ഓഹരി – മ്യൂച്വൽ ഫണ്ട് ഇടപാടുകൾ, വിദേശത്തു നിന്നുള്ള വരുമാനം, മറ്റ് നികുതിദായകരുടെ റിട്ടേണിൽ രേഖപ്പെടുത്തിയിട്ടുള്ള ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ കൂടി ഫോം 26എഎസിൽ ഇനി ലഭ്യമാണ്. 

ആദായനികുതി വകുപ്പിന്റെ ഇ–ഫയലിങ് പോർട്ടലിൽ നിന്ന് ഇത് പിഡിഎഫ്, സിഎസ്‍വി ആൻഡ് ജെഎസ്ഒഎൻ (സ്ക്രീനിൽ വായിക്കാവുന്ന രൂപത്തിൽ) ഡൗൺലോഡ് ചെയ്യാം. ആദായനികുതി വകുപ്പിന്റെ incometax.gov.in വെബ്സൈറ്റിൽ അവനവന്റെ  പാൻ നമ്പർ ഉപയോഗിച്ച് കടന്ന് 'AIS' ലിങ്കിൽ ‘സർവീസസ്’ ടാബിൽ ക്ലിക്ക് ചെയ്താൽ 26AS ലഭിക്കും. ഇതു പരിശോധിച്ച് പൊരുത്തക്കേട് ഉണ്ടെങ്കിൽ തിരുത്തി വേണം റിട്ടേൺ ഫയൽ ചെയ്യാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com