കൃഷിനിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന് അംഗീകാരം; താങ്ങുവില നിയമത്തെക്കുറിച്ച് മൗനം

PTI11_19_2021_000171B
ഫയൽ ചിത്രം
SHARE

ന്യൂഡൽഹി ∙ 3 വിവാദ കൃഷി നിയമങ്ങളും പിൻവലിക്കാനുളള ബില്ലുകൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പാർലമെന്റിന്റെ തിങ്കളാഴ്ച ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിച്ച് നിയമങ്ങൾ പിൻവലിക്കുമെന്ന് മന്ത്രി അനുരാഗ് സിങ് ഠാക്കൂർ അറിയിച്ചു. ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ കൂട്ടത്തിൽ ഇവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 

മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം കേന്ദ്രമന്ത്രിസഭ പരിഗണിച്ചോ എന്ന് അനുരാഗ് ഠാക്കൂർ വ്യക്തമാക്കിയില്ല. ഈ നിയമം വേണമെന്നാണ് കർഷകരുടെ ആവശ്യം. താങ്ങുവില അടക്കമുള്ള കാര്യങ്ങൾ പഠിക്കുന്നതിന് ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ 19 ന് പ്രഖ്യാപിച്ചിരുന്നു. 

കർഷക ഉൽപന്ന വ്യാപാര വാണിജ്യ നിയമം, കർഷക (ശാക്തീകരണ, സംരക്ഷണ) നിയമം, അവശ്യവസ്തു ഭേദഗതി നിയമം എന്നീ നിയമങ്ങളാണ് പിൻവലിക്കുന്നത്. 2020 സെപ്റ്റംബറിലാണ് ഇവ പാർലമെന്റ് പാസാക്കിയത്. നവംബർ മുതൽ കർഷകർ ആദ്യം ഡൽഹി അതിർത്തികളിലും പിന്നീടു രാജ്യവ്യാപകമായും സമരം തുടങ്ങിയിരുന്നു. ബില്ലുകൾ ഔദ്യോഗികമായി പിൻവലിച്ചാലേ സമരം പിൻവലിക്കൂവെന്നാണ് കർഷകരുടെ നിലപാട്. 

English Summary: Bill to Cancel 3 Farm Laws cleared by Union Cabinet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA