ആളുകൂടി, വിമാനം കുറവ്; യുഎഇ യാത്രക്കൂലി ഇനിയും കൂടിയേക്കും

Flight
പ്രതീകാത്മക ചിത്രം
SHARE

ദുബായ്∙ രാജ്യാന്തര വിമാനസർവീസുകൾക്കുള്ള യാത്രാവിലക്ക് ഡിസംബർ അവസാനം വരെ തുടരാൻ ഇന്ത്യ തീരുമാനിച്ചതോടെ ഇന്ത്യ–യുഎഇ സെക്ടറിൽ വിമാനയാത്രക്കൂലി വീണ്ടും കൂടാൻ സാധ്യത. കോവിഡിനെ അതിജീവിച്ച് ഗൾഫ് രാജ്യങ്ങൾ സാധാരണ നിലയിലായതോടെ ജോലിക്കും സന്ദർനത്തിനുമെത്തുന്നവരുടെ എണ്ണം കൂടി. ദുബായ് എക്സ്പോ, ഷോപ്പിങ് ഫെസ്റ്റിവൽ, ക്രിസ്മസ്-പുതുവർഷം തുടങ്ങിയവ കാരണം ഇരുഭാഗത്തേക്കും നല്ല തിരക്കാണ്. സ്കൂൾ അവധി കൂടിയാകുമ്പോൾ യാത്രക്കാർ ഇനിയും കൂടും. 

പ്രത്യേക കരാർ പ്രകാരമായതിനാൽ വിമാന സർവീസുകൾ ഇപ്പോഴും പരിമിതമാണ്. യാത്രക്കാർ കൂടുകയും വിമാനങ്ങൾ വേണ്ടത്രയില്ലാതിരിക്കുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന സ്വാഭാവിക നിരക്ക് വർധന ഇനിയും പ്രതീക്ഷിക്കാമെന്ന് വ്യോമയാന മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾത്തന്നെ യുഎഇയിൽ നിന്നു കേരളത്തിലേക്കുള്ള യാത്രാനിരക്ക് ഇരട്ടിയിലേറെയായിട്ടുണ്ട്. 

Content Highlight: UAE flight rate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA