ADVERTISEMENT

ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇന്നു ലോക്സഭ പാസാക്കും. ഇതുൾപ്പെടെ 25 നിർണായക ബില്ലുകൾ പാർലമെന്റിന്റെ ഇന്നു തുടങ്ങുന്ന ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരിക്കെ ഇരുസഭകളും പ്രക്ഷുബ്ധമായേക്കും.  ഒരു വർഷമായി കർഷകർ നടത്തുന്ന സമരത്തിലെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്ക‌ുന്നുവെന്ന ആത്മവിശ്വാസമാണു ഭരണകക്ഷി ക്യാംപിലുള്ളത്.

കൃഷിനിയമങ്ങൾ റദ്ദാക്കൽ ബിൽ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ലോക്സഭയിൽ അവതരിപ്പിക്കും. നിയമം റദ്ദാക്കുന്ന ബിൽ പാസാക്കുമ്പോൾ ഹാജരായിരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും ഉൾപ്പെടെ പാർട്ടികൾ എംപിമാർക്കു വിപ്പ് നൽകി. സമരത്തിൽ മരിച്ച കർഷകർക്ക് അനുശോചനം അറിയിച്ച് പ്രമേയം പാസാക്കണമെന്ന ആവശ്യം കോൺഗ്രസ് ഉയർത്തുന്നു. ഡിസംബർ 23 വരെയാണു സമ്മേളനം.

English Summary: Government lists farm law repeal on House agenda on November 29

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com