ADVERTISEMENT

നഞ്ചപ്പസത്രം നിവാസികൾക്കു നീലഗിരി ജില്ലാ ഭരണകൂടത്തിന്റെ വകയായി സഹായ വിതരണം നടന്നു. കഴിഞ്ഞ ദിവസം ഡിഎംകെയുടെ വകയായുള്ള കിറ്റുകളും വിതരണം നടത്തി. അപകടത്തിൽ മികച്ച രക്ഷാപ്രവർത്തനം കാഴ്ചവച്ച ജനങ്ങൾ, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരോട് വീണ്ടും സൈന്യം നന്ദി അറിയിച്ചു.ദുരന്തം നടന്ന സ്ഥലത്ത് സ്മൃതിമണ്ഡപം നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

തകരഷീറ്റ് മറച്ച് അപകടസ്ഥലം

ഊട്ടി ∙ കൂനൂരിൽ ഹെലികോപ്റ്റർ ദുരന്തം നടന്ന സ്ഥലത്ത് സൈന്യത്തിന്റെ പരിശോധന തുടരുന്നു. ഇന്നലെ എയർ മാർഷൽ മാനവേന്ദർ സിങ്ങിന്റെ നേതൃത്വത്തിലും മദ്രാസ് റെജിമെന്റൽ സെന്ററിന്റെ കമൻഡാന്റ് ബ്രിഗേഡിയർ രാജേശ്വർ സിങ്ങിന്റെ നേതൃത്വത്തിലും പരിശോധന നടത്തി. അപകടം നടന്ന സ്ഥലം തകരഷീറ്റുകൊണ്ട് മറച്ചിരിക്കുകയാണ്. നഞ്ചപ്പസത്രം നിവാസികൾക്കും അവിടെ പ്രവേശനമില്ല. ഹെലികോപ്റ്ററിന്റെ ഭാഗങ്ങൾ അവിടെനിന്നു മാറ്റുമെന്ന് അറിയിച്ചിരുന്നുവെങ്കിലും നീട്ടിവച്ചിരിക്കുകയാണ്.

English Summary: Army chopper crash site covered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com