അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി; ഫലപ്രഖ്യാപനം മാർച്ച് 10ന്

HIGHLIGHTS
  • യുപിയിൽ ഏഴും മണിപ്പുരിൽ രണ്ടും ഘട്ടങ്ങൾ; മറ്റു മൂന്നിടത്ത് ഒറ്റ ദിവസം
  • ഈമാസം 15 വരെ റാലികൾ പാടില്ല
election-2022
SHARE

ന്യൂഡൽഹി ∙ ഉത്തർപ്രദേശ് (യുപി), ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ നടക്കും. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തിൽ മാർച്ച് 10നാണ് വോട്ടെണ്ണൽ. യുപിയിൽ ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ 7 ഘട്ടമായാണു വോട്ടെടുപ്പ്. മണിപ്പുരിൽ 2 ഘട്ടം – ഫെബ്രുവരി 27, മാർച്ച് 3. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായി ഫെബ്രുവരി 14ന് വോട്ടെടുപ്പ് നടത്തും. ആദ്യഘട്ട വിജ്ഞാപനം ഈ മാസം 14നു പുറപ്പെടുവിക്കും.

∙ 5 സംസ്ഥാനങ്ങളിലും ഈ മാസം 15 വരെ തിരഞ്ഞെടുപ്പു റാലിയും പ്രകടനവും റോഡ് ഷോയും നിരോധിച്ചതായി മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുശീൽ ചന്ദ്ര അറിയിച്ചു. പിന്നീട് അനുവദിക്കണോയെന്നു കോവിഡ് സ്ഥിതി വിലയിരുത്തി തീരുമാനിക്കും. കഴിവതും ഡിജിറ്റൽ പ്രചാരണത്തിനു ശ്രമിക്കണമെന്നു കമ്മിഷൻ നിർദേശിച്ചു. നാമനിർദേശ പത്രിക ഓൺലൈനായി നൽകാൻ സൗകര്യമുണ്ട്.

∙ 80 വയസ്സിനു മുകളിലുള്ളവർ, കോവിഡ് ബാധിതർ, ഭിന്നശേഷിക്കാർ എന്നിവർക്കു വീട്ടിൽനിന്നു വോട്ട് ചെയ്യാൻ പോസ്റ്റൽ ബാലറ്റ് അനുവദിക്കും. കോവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടുകയും പോളിങ് സമയം ഒരു മണിക്കൂർ കൂട്ടി വൈകിട്ട് 6 വരെയാക്കുകയും ചെയ്തു.

∙ ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികളെ എന്തുകൊണ്ടു നിർത്തിയെന്നു പാർട്ടികൾ സ്വന്തം വെബ്സൈറ്റുകളിലൂടെ വിശദീകരിക്കണമെന്നും ഇത്തവണ നിർദേശമുണ്ട്.

∙ യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ മണ്ഡലത്തിൽ ചെലവിടാവുന്ന പരമാവധി തുക 40 ലക്ഷമായി ഉയർത്തി. ഗോവയിലും മണിപ്പുരിലും ഇത് 28 ലക്ഷമായി തുടരും.

English Summary: Elections in Uttar Pradesh, Goa, Manipur, Punjab, and Uttarakhand From Feb 10, Results On March 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA