നാളെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് മോദി

narendra-modi-7
നരേന്ദ്ര മോദി
SHARE

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുടെ ഒാൺലൈൻ യോഗം വിളിക്കുന്നു. ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും  തയാറെടുപ്പു തുടങ്ങിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് സൂചിപ്പിച്ചു. 

രാജ്യവ്യാപക ലോക്ഡൗണിനു പകരം, സംസ്ഥാന തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾക്കാണു കേന്ദ്രം ആലോചിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടും. വരുംദിവസങ്ങളിൽ കോവിഡ് ഗണ്യമായി ഉയരുമെന്നു ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ മുന്നറിയിപ്പുണ്ട്. തുടർച്ചയായി 5 ദിവസത്തിലേറെയായി ഒന്നര ലക്ഷത്തിലധികമാണ് ഇന്ത്യയിലെ കോവിഡ് കേസുകൾ; തിങ്കളാഴ്ച 1.68 ലക്ഷം പേർ. പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്ക് 8.85% ആയി. 

English Summary: PM Narendra Modi meeting with chief ministers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA