ADVERTISEMENT

ന്യൂഡൽഹി ∙ വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. 14 ലക്ഷം ഫോളോവേഴ്സുള്ള @MIB_India എന്ന അക്കൗണ്ടാണ് ഇന്നലെ രാവിലെ അൽപസമയത്തേക്കു ഹാക്ക് ചെയ്തത്. അക്കൗണ്ടിന്റെ പേര് ‘ഇലോൺ മസ്ക്’ എന്നു പരിഷ്കരിച്ച നുഴഞ്ഞുകയറ്റക്കാർ എ ഗ്രേറ്റ് ജോബ് എന്നു ട്വീറ്റ് ചെയ്തു.

ടെസ്‌ല സ്ഥാപകന്റെ പോസ്റ്റുകൾ ഷെയർ ചെയ്യുകയും കലിഫോർണിയയിലെ നികുതി നീക്കത്തെ വിമർശിച്ച ശതകോടീശ്വരൻമാരുടെ ട്വീറ്റുകൾ പങ്കുവയ്ക്കുകയും ചെയ്തു. ഏതാനും മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ട് പൂർവസ്ഥിതിയിലാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.

English Summary: Twitter account of I& B Ministry hacked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com