ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ നേരിട്ടുള്ള പ്രചാരണ റാലികൾക്കും റോഡ്ഷോകൾക്കുമുള്ള വിലക്ക് 22 വരെ തിരഞ്ഞെടുപ്പു കമ്മിഷൻ നീട്ടി. കോവിഡ് വ്യാപനം തുടരുന്നതു പരിഗണിച്ച കമ്മിഷൻ, ആരോഗ്യമന്ത്രാലയവുമായി ആശയവിനിമയം നടത്തിയ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

കഴിഞ്ഞ എട്ടിനാണ് 5 നിയമസഭകളിലേക്കു കമ്മിഷൻ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. 15 വരെ പ്രചാരണ റാലികളും റോഡ് ഷോയും നിരോധിക്കുകയും ചെയ്തു. ഇതാണ് വീണ്ടും നീട്ടിയത്. അതേസമയം, തുറസ്സായ സ്ഥലങ്ങൾക്കു പകരം ഹാളുകളിലും മറ്റും 300 പേരെ വരെ പരമാവധി പങ്കെടുപ്പിക്കാവുന്ന യോഗങ്ങൾക്ക് അനുമതിയുണ്ട്.

English Summary: Ban On Political Rallies Amid Pandemic Extended Till January 22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com