പഞ്ചാബിൽ കോൺഗ്രസ് മുൻ മന്ത്രി പാർട്ടി വിട്ടു

joginder-singh-mann-Sidhu-1248
ജോഗിന്ദർ സിങ് മൻ (ഇടത്) നവ്‌ജ്യോത് സിങ് സിദ്ദുവിനൊപ്പം (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ പഞ്ചാബിൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ജോഗിന്ദർ സിങ് മൻ പാർട്ടി വിട്ടു. പഞ്ചാബ് കാർഷിക വ്യവസായ കോർപറേഷൻ അധ്യക്ഷ പദവി രാജിവച്ചാണ് 5 പതിറ്റാണ്ടു നീണ്ട കോൺഗ്രസ് ബന്ധം പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള നേതാവായ ജോഗിന്ദർ അവസാനിപ്പിച്ചത്. ആം ആദ്മി പാർ‍ട്ടിയുമായി ചർച്ച നടക്കുന്നുണ്ടെന്നും ജോഗിന്ദർ എഎപിയിൽ ചേർന്നേക്കുമെന്നും അടുത്ത അനുയായികൾ സൂചിപ്പിച്ചു.

പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു വൈകാരികമായ കത്തെഴുതിയാണ് ജോഗിന്ദർ പാർട്ടി വിട്ടത്. മരിക്കുമ്പോൾ കോൺഗ്രസ് പതാക തന്നെ പുതയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും എന്നാൽ, പഞ്ചാബിലെ പോസ്റ്റ് മെട്രിക് സ്കോളർഷിപ് അഴിമതി കേസിൽ കോൺഗ്രസുകാരാണ് കുറ്റക്കാരെന്നും ഇനിയും ഈ പാ‍ർട്ടിയിൽ തുടരാൻ ബോധ്യം അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറിച്ചു. 

English Summary: Congress punjab former minister leaves party

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA