ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനത്തിൽ നേരിയ കുറവെന്നു സൂചന. ജനുവരി 7 മുതൽ 13 വരെയുള്ള ആഴ്ചയിലെ കണക്കുപ്രകാരം, വൈറസിന്റെ വ്യാപനശേഷിയായ ആർ വാല്യു 2.2 ആയി കുറഞ്ഞു. തൊട്ടു മുൻപത്തെ ആഴ്ച ഇത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കായ 4 ലേക്ക് എത്തിയിരുന്നു.

മറ്റു പ്രതിരോധ മാർഗങ്ങളില്ലെങ്കിൽ ശരാശരി എത്ര പേർക്കു വരെ സമ്പർക്കം വഴി രോഗം വരാമെന്ന അനുമാനമാണ് ആർ വാല്യു. ഇതനുസരിച്ച്, കോവിഡ് പിടിപെട്ട ഓരോരുത്തരിൽ നിന്നും മറ്റു 4 പേർക്കു കൂടി കോവിഡ് പിടിപെടാം. എന്നാൽ, പുതിയ കണക്കു പ്രകാരം ഒരാളിൽ നിന്ന് 2.2 പേർക്ക് എന്ന നിരക്കിലാണ് വൈറസിന്റെ വ്യാപനം.

കോവിഡ് ഏറ്റവും ശക്തമായിരുന്ന രണ്ടാം കോവിഡ് തരംഗത്തിൽ പോലും 1.69 ആയിരുന്നു ആർ വാല്യു. ഈ നിരക്ക് ഒന്നിൽ നിന്നു താഴേക്ക് എത്തുമ്പോഴാണ് കോവിഡ് വ്യാപനം കുറയുക. ഐഐടി മദ്രാസ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയിലെ വൈറസ് വ്യാപനത്തിന്റെ ഗതി സൂചിപ്പിച്ചിരിക്കുന്നത്.

English Summary: COVID-19: India's R value drops to 2.2 between January 7 and 13

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com