മുംബൈയിൽ യുദ്ധക്കപ്പലിൽ സ്ഫോടനം; മൂന്നു മരണം, 11 പേർക്കു പരുക്ക്

HIGHLIGHTS
  • ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് നാവിക സേന
ins-ranveer-05.jpg.image.845.440
ഫയൽ ചിത്രം.
SHARE

മുംബൈ ∙  ദക്ഷിണമുംബൈയിലെ നാവിക ആസ്ഥാനത്ത് ഐഎൻഎസ് രൺവീർ യുദ്ധക്കപ്പലിലുണ്ടായ സ്ഫോടനത്തിൽ മൂന്നു നാവികസേനാംഗങ്ങൾ മരിച്ചു. 11 പേർക്കു പരുക്കേറ്റു. ഇവരെ കൊളാബയിലെ നാവികസേനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ വിവരങ്ങൾ നാവിക സേന പുറത്തു വിട്ടിട്ടില്ല. മലയാളികളില്ലെന്നാണ് സൂചന. ഇന്നലെ വൈകിട്ട് നാലരയ്ക്ക് കപ്പലിലെ എസി കംപാർട്മെന്റിലാണ് സ്ഫോടനം ഉണ്ടായത്. മുകളിലെ നിലയിലുണ്ടായിരുന്നവരാണ് മരിച്ചവരും പരുക്കേറ്റവരും. 

ആയുധങ്ങളും വെടിക്കോപ്പുകളുമായി ബന്ധപ്പെട്ട മേഖലയിലല്ല സ്ഫോടനമെന്നത് വലിയ ദുരന്തം ഒഴിവാക്കി. 1986ൽ കമ്മിഷൻ ചെയ്ത യുദ്ധക്കപ്പലാണിത്. വിശാഖപട്ടണത്തു നിന്നു മുംബൈ ആസ്ഥാനമായ പശ്ചിമ നാവിക കമാൻഡിൽ പരിശീലനത്തിനെത്തിച്ചതാണ്. ഗോവയടക്കമുള്ള മേഖലകളിലെ പരിശീലനം പൂർത്തിയാക്കി ഏതാനും ദിവസം മുൻപാണ് മുംബൈയിലെത്തിയത്. നിർഭാഗ്യകരമായ സംഭവമാണെന്നും ഉടൻ സ്ഥിതി നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞെന്നും അറിയിച്ച നാവിക സേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. 

English Summary: 3 Killed In Explosion Onboard INS Ranvir At Mumbai Naval Dockyard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA