ADVERTISEMENT

മധുര ∙ ആയിരത്തിലേറെ കാളക്കൂറ്റൻമാരും 300 വീരന്മാരും അണിനിരന്ന അളങ്കാനല്ലൂർ ജല്ലിക്കെട്ടോടെ ഈ സീസണിലെ പ്രധാന    ജല്ലിക്കെട്ട് സമാപിച്ചു. മത്സരത്തിൽ 21 കാളകളെ കീഴടക്കിയ കറുപ്പത്തിയൂർ സ്വദേശി കാർത്തിക്കിന് തമിഴ്നാട് മുഖ്യമന്ത്രി    എം.കെ.സ്റ്റാലിന്റെ വക കാർ സമ്മാനമായി ലഭിച്ചു. രണ്ടും മൂന്നും സമ്മാനം നേടിയവർക്ക് ബൈക്കുകൾ ലഭിച്ചു. 

കാളകളിൽ, പുതുക്കോട്ട കൈക്കുറിഞ്ചി സ്വദേശി തമിഴ് സെൽവൻ എന്ന കാളയാണ് ഒന്നാമതെത്തിയത്. ഇനി പ്രാദേശിക ജല്ലിക്കെട്ടുകൾ പല സ്ഥലങ്ങളിലായി നടക്കും.അതിനിടെ, വെല്ലൂരിൽ അനുമതിയില്ലാതെ നടത്തിയ ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ എട്ടാംക്ലാസ് വിദ്യാർഥി മരിച്ചു. ആൾക്കൂട്ടത്തിനിടയിലേക്കു കാള ഓടിക്കയറുകയായിരുന്നു. 4 പേർക്ക് എതിരെ കേസ് എടുത്തു.കഴിഞ്ഞ ദിവസം മധുരയിൽ നടന്ന ജല്ലിക്കെട്ടുകളിൽ കാളകളുടെ കുത്തേറ്റ 2 പേർ മരിച്ചിരുന്നു.

English Summary: Alankanallur Jallikkattu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com