ADVERTISEMENT

അബുദാബി ∙ യുഎഇയിലെ ഹൂതി ഡ്രോൺ ആക്രമണത്തിൽ മരിച്ച 2 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്നു രാവിലെ അമൃത്‌സറിലെത്തും. പാക്കിസ്ഥാൻ പൗരന്റെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. 17ന് നടന്ന സംഭവത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചിട്ടും പേരുവിവരങ്ങൾ ഇതുവരെ യുഎഇ സർക്കാർ പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റ ആറു പേരിൽ 2 ഇന്ത്യക്കാരുണ്ടായിരുന്നുവെന്നും ഇവർ ആശുപത്രി വിട്ടതായും നേരത്തേ അറിയിച്ചിരുന്നു. 

അതിനിടെ, യെമനിലെ ഹൂതികളെ ഭീകരസംഘടനയായി വീണ്ടും പ്രഖ്യാപിക്കാൻ ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. യുഎസിലെ യുഎഇ സ്ഥാനപതി യൂസഫ് അൽ ഉതൈബ ഇക്കാര്യം ബൈഡൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബൈഡന്റെ നിലപാട് യുഎഇ സ്വാഗതം ചെയ്തു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലും മുസഫയിലെ ഇന്ധന സംഭരണ കേന്ദ്രത്തിനു സമീപവുമായിരുന്നു ഡ്രോൺ ആക്രമണങ്ങൾ. 

English Summary: Body of indians killed in houthi attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com