കാനഡയിൽ ഇന്ത്യൻ കുടുംബം മഞ്ഞിൽപെട്ടു മരിച്ചു; അപകടം യുഎസിലേക്ക് കടക്കാൻ ശ്രമിക്കവേ

Emerson-1
SHARE

ന്യൂയോർക്ക് ∙ യുഎസ് – കാനഡ അതിർത്തിക്കു സമീപം കനേഡിയൻ പ്രവിശ്യയായ മാനിട്ടോബയിലെ എമേഴ്സനിൽ 4 പേരടങ്ങിയ ഇന്ത്യൻ കുടുംബം മഞ്ഞിൽപെട്ടു മരിച്ചു. മൈനസ് 35 ‍ഡിഗ്രി താപനില നിലനിൽക്കുന്നിടത്താണ് അപകടമുണ്ടായത്. മുതിർന്ന സ്ത്രീയും പുരുഷനും, കൗമാരപ്രായത്തിലുള്ള ആൺകുട്ടി, ഒരു കൈക്കുഞ്ഞ് എന്നിവരുടെ മൃതദേഹങ്ങൾ മാനിട്ടോബ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് കണ്ടെടുത്തു. കാനഡയിൽ നിന്നു യുഎസിലേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് വ്യക്തമാക്കി.

ഇതിനിടെ അതിർത്തി വഴിയുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സ്റ്റീവ് ഷാൻഡ് എന്ന യുഎസ് പൗരനെ ഫ്ലോറിഡയിൽ അറസ്റ്റ് ചെയ്തു. ഇയാൾക്ക് എമേഴ്സൻ സംഭവവുമായി ബന്ധമുണ്ടെന്നാണു സംശയിക്കുന്നത്. അതിർത്തി കടന്ന 5 പേരടങ്ങിയ മറ്റൊരു സംഘത്തെ യുഎസ് അധികൃതർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ യുഎസിലേക്ക് കടക്കാനായി 11 മണിക്കൂറോളം നടന്നാണ് എത്തിയതെന്ന് അധികൃതർ പറഞ്ഞു.

English Summary: Indian Family Of 4 Freeze To Death Near US-Canada Border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA