ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ അഭ്യൂഹങ്ങൾക്കു വിരാമമിട്ട് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നിയമസഭാ തിര‍ഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചു. മെയിൻപുരി ജില്ലയിലെ കർഹാലിൽ നിന്നു തന്നെയാണ് അഖിലേഷ് മത്സരിക്കുക. പിതാവും മുതിർന്ന നേതാവുമായ മുലായം സിങ് യാദവ് 5 തവണ തിരഞ്ഞെടുക്കപ്പെട്ട, ലോക്സഭാ മണ്ഡലമായ മെയിൻപുരിയിൽ ഉൾപ്പെട്ട മണ്ഡലമാണിത്.  

യുപിയിൽ ബിജെപി ഒഴികെ ഏതു കക്ഷികളുമായും സഹകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവർത്തിച്ചു. താനായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന മട്ടിൽ പ്രതികരിച്ചത് നിരന്തരമുള്ള ചോദ്യങ്ങളോടു തമാശമട്ടിൽ നിലപാടെടുത്തതാണെന്നും അവർ പറഞ്ഞു.

സുപ്രിയ എസ്പിയിൽ

സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർഥിപ്പട്ടികയിൽ കോൺഗ്രസ് ബറേലി കന്റോൺമെന്റ് മണ്ഡലത്തിൽ പ്രഖ്യാപിച്ച സ്ഥാനാർഥി സുപ്രിയ ആറോണുമുണ്ട്. എസ്പിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ സുപ്രിയയും ഭർത്താവും സമാജ്‌വാദി പാർട്ടിയിൽ ചേർന്നതായി അറിയിച്ചു. ഇതോടെ കോൺഗ്രസിന് പുതിയ സ്ഥാനാർഥിയെ കണ്ടെത്തണം.

English Summary: Akhilesh Yadav to contest from Karhal seat for his assembly election debut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com