ADVERTISEMENT

ന്യൂഡൽഹി ∙ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ ഇനി 6 പേർക്ക് റജിസ്റ്റർ ചെയ്യാം. നിലവിൽ 4 പേർക്കേ കഴിയുമായിരുന്നുള്ളൂ. ഒട്ടേറെപ്പേർ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പറുകൾ ഉപയോഗിച്ചാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്കു സ്വന്തം നമ്പറുകളിലേക്ക് അക്കൗണ്ട് മാറ്റാനും സൗകര്യമുണ്ട്. കോവിനിൽ ലോഗിൻ ചെയ്ത് ‘Raise an issue’ എന്നതിനു താഴെയുള്ള ‘Transfer a member to new mobile number’ ഓപ്ഷൻ ഇതിനായി ഉപയോഗിക്കാം.

വാക്സീൻ നില തിരുത്താം

വാക്സീൻ സ്വീകരിക്കാതെ സാങ്കേതികപ്രശ്നം മൂലം വാക്സീൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് തിരുത്താൻ അവസരം. വാക്സിനേഷൻ കേന്ദ്രങ്ങൾ ഡേറ്റ എൻട്രി നടത്തിയപ്പോൾ പറ്റിയ പിശകു മൂലം വാക്സീൻ ലഭിക്കാത്ത പലർക്കും വാക്സീൻ എടുത്തതായി സന്ദേശവും സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു. ഇതുമൂലം ഇവർക്ക് വാക്സീൻ ലഭിക്കാത്ത സ്ഥിതിയുണ്ടായി. കോവിൻ പോർട്ടലിൽ ഏർപ്പെടുത്തിയിരിക്കുന്ന ‘Revoke Vaccination Status’ എന്ന ഓപ്ഷൻ ഉപയോഗിച്ച് തെറ്റായി രേഖപ്പെടുത്തിയ വാക്സീൻ നില തിരുത്താം. ഒരു ഡോസ് വാക്സീൻ പോലും ലഭിച്ചിട്ടില്ലെങ്കിൽ അക്കാര്യവും, ഒരു ഡോസ് മാത്രമാണ് ലഭിച്ചതെങ്കിൽ അക്കാര്യവും വ്യക്തമാക്കാം. ഇതിനു ശേഷം വാക്സീൻ സ്ലോട്ട് ബുക്ക് ചെയ്യാം. അതിനുള്ള ഘട്ടങ്ങൾ ഇങ്ങനെ:

∙ പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം Raise an issue എന്ന ഓപ്ഷൻ തുറക്കുക.

∙ ഇതിൽ Revoke Vaccination Status തിരഞ്ഞെടുക്കുക. മാറ്റം വരുത്തേണ്ട വ്യക്തിയുടെ പേര് തിരഞ്ഞെടുക്കുക.

∙  Current Vaccination Status എന്നതിനു നേരെയുള്ള change ഓപ്ഷൻ നൽകി ശരിയായ വാക്സിനേഷൻ നില രേഖപ്പെടുത്താം. ഒരു ഡോസ് പോലും ലഭിച്ചിട്ടില്ലെങ്കിൽ Not Vaccinated എന്നും ഒരു ഡോസ് മാത്രമാണ് ലഭിച്ചതെങ്കിൽ partially vaccinated എന്നും തിരഞ്ഞെടുക്കുക. തുടർന്ന് I hereby.. എന്നു തുടങ്ങുന്ന സത്യപ്രസ്താവന ടിക്ക് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക. ഒരു തവണ മാത്രമേ ഇത്തരത്തിൽ മാറ്റം വരുത്താൻ കഴിയൂ.

∙ അപേക്ഷ അംഗീകരിക്കാൻ 3 മുതൽ 7 വരെ ദിവസമെടുക്കും.

English Summary: CoWIN Update: Six members can now register using one mobile number

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com