ADVERTISEMENT

ന്യൂഡൽഹി∙ മൈക്രോ ചിപ്പ് ഘടിപ്പിച്ച അതിസുരക്ഷയുള്ള ഇ–പാസ്പോർട്ടുകൾ ഈ വർഷം തന്നെ ഏർപ്പെടുത്തും. ഇമിഗ്രേഷൻ നടപടികൾ അനായാസം പൂർത്തിയാക്കാൻ ഇതു സഹായിക്കും. എല്ലാ വിവരങ്ങളും മൈക്രോ ചിപ്പിൽ രേഖപ്പെടുത്തുന്നതിനാൽ പെട്ടെന്നു നടപടികൾ പൂർത്തിയാക്കാം. വിവരങ്ങൾ ചോർത്താനോ പാസ്പോർട്ട് വ്യാജമായി നിർമിക്കാനോ സാധിക്കാത്ത വിധമായിരിക്കും നിർമാണം.

ഇ–പാസ്പോർട്ട് 2021ൽ നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കോവിഡ് അടക്കമുള്ള പ്രതിസന്ധികളാൽ നീണ്ടുപോയി. നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിലാണ് ഇ–പാസ്പോർട്ടുകൾ തയാറാക്കുന്നത്. നിലവിൽ നയതന്ത്രപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കായി 20,000 ഇ–പാസ്പോർട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്നു. ഇതു വിജയകരമെന്നു കണ്ടതിനാലാണ് പൊതുജനങ്ങൾക്കും ഇ–പാസ്പോർട്ട് നൽകാൻ തീരുമാനിച്ചത്. രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ നിബന്ധനകൾ അനുസരിച്ചാണ് ഇ–പാസ്പോർട്ട് നിർമിക്കുന്നത്. അപേക്ഷാ രീതികളെല്ലാം പതിവുപോലെ തന്നെയായിരിക്കും. രാജ്യത്തെ 36 പാസ്പോർട്ട് ഓഫിസുകളും ഇ–പാസ്പോർട്ടുകൾ നൽകും.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com