ADVERTISEMENT

ന്യൂഡൽഹി ∙ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം ഇത്തവണയും കുറഞ്ഞു. 73,000 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ബജറ്റിൽ നീക്കിവച്ചത് 72,034.70 കോടിയായിരുന്നെങ്കിലും പുതുക്കിയ ബജറ്റിൽ അത് 98,000 കോടിയായിരുന്നു. മതിയായ തുക വകയിരുത്താത്തതിനാൽ കേരളമടക്കം പല സംസ്ഥാനങ്ങളിലും കൂലി കൊടുക്കാൻ പണമില്ലായിരുന്നു. തുക വർധിപ്പിക്കണമെന്ന് വിവിധ സംസ്ഥാനങ്ങളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു.

അടിസ്ഥാനസൗകര്യ വികസനത്തിനും മറ്റും ഇത്തവണ ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ടെങ്കിലും തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം കുറച്ചത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ട്. തൊഴിൽദിനങ്ങൾ കൂട്ടണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com