ADVERTISEMENT

ന്യൂഡൽഹി ∙ വിദേശത്തുനിന്ന് എത്തുന്നവർക്കുള്ള ക്വാറന്റീനും എട്ടാം ദിവസമുള്ള ആർടിപിസിആർ പരിശോധനയും കേന്ദ്രം ഒഴിവാക്കി. അപകടസാധ്യതയുള്ള (റിസ്ക്) രാജ്യങ്ങളെന്ന പട്ടികയും പിൻവലിച്ചു. ക്വാറന്റീനു പകരം 14 ദിവസത്തെ സ്വയം നിരീക്ഷണം മതിയാകും. ഈ മാസം 14ന്ചട്ടം നിലവിൽ വരും.

യാത്രയ്ക്ക് 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ റിപ്പോർട്ട് എയർ സുവിധ പോർട്ടലിൽ അപ്‍ലോഡ് ചെയ്യുന്നതിനു പകരം 2 ഡോസ് വാക്സീൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യാം. റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഇനി ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ സാംപിൾ നൽകേണ്ടതില്ല.

രാജ്യാന്തര യാത്രക്കാരിൽ 2 ശതമാനത്തെ റാൻഡം സാംപ്ലിങ്ങിനു വിധേയമാക്കും. ഇവർക്ക് വിമാനത്താവളത്തിൽ സാംപിൾ നൽകിയ ശേഷം പോകാം. 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് യാത്രയിൽ കോവിഡ് പരിശോധന ആവശ്യമില്ല.

ചാർട്ടേഡ് സർവീസ് നി‍ർത്തി

കരിപ്പൂർ ∙ സ്പൈസ് ജെറ്റ് വിമാനം ജിദ്ദ, റിയാദ് സെക്ടറുകളിൽ നടത്തിയിരുന്ന ചാർട്ടേഡ് ഫ്ലൈറ്റ് സർവീസ് താൽക്കാലികമായി നി‍ർത്തി. കാരണം വ്യക്തമാക്കിയിട്ടില്ല.

English Summary: Centre does away with 'at-risk' nations category, 7-day home quarantine as Covid eases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com