ADVERTISEMENT

മുംബൈ∙ മകൾ ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖർജിയുടെ അവകാശവാദം സിബിഐ തള്ളി. ഷീന  'യഥാർഥത്തിൽ മരിച്ചു' എന്നു സ്ഥിരീകരിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്നു സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. ഷീന കശ്മീരിൽ ജീവിച്ചിരിപ്പുണ്ടെന്ന് ഒരാൾ വിവരം തന്നെന്ന് അറിയിച്ചും അത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ദ്രാണിയാണു കോടതിയെ സമീപിച്ചത്. 

അസ്ഥികൂടത്തിന്റെ ഡിഎൻഎ ഇന്ദ്രാണിയുടെയും ഷീനയുടെയും സാംപിളുമായി പൊരുത്തപ്പെടുന്നതാണു മുഖ്യതെളിവെന്നു സിബിഐ കോടതിയിൽ പറഞ്ഞു. 

ആദ്യ വിവാഹത്തിലെ മകൾ ഷീനയെ ഇന്ദ്രാണി കൊന്നുകത്തിച്ചെന്നാണു കേസ്. മുൻ ഭർത്താക്കൻമാരായ സഞ്ജീവ് ഖന്നയും പീറ്റർ മുഖർജിയും കേസിൽ പ്രതികളാണ്.

English Summary: Sheena bora case updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com