ഗോവയിൽ വിജയക്കൊടി പാറിച്ച് 3 ദമ്പതികൾ. ബിജെപിയുടേതാണ് ഇതിൽ 2 ജോടി. വാൽപോയിൽ വിജയിച്ച മന്ത്രി വിശ്വജിത് റാണെയും പോരിമിൽ വിജയിച്ച ഭാര്യ ദിവ്യ റാണെയും (ഇരുവരും ബിജെപി) സഭയിലും ഇനി അടുത്തടുത്തിരിക്കും.
പനജിയിൽ ഉത്പൽ പരീക്കറെ പരാജയപ്പെടുത്തിയ ബാബുഷ് മൊൺസരാറ്റെയും തലൈഗാവിൽ വിജയിച്ച ഭാര്യ ജെന്നിഫറും ബിജെപി എംഎൽഎമാരാണ്. 2019 ൽ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേക്കേറിയവരാണ് ഇവർ.
ബിജെപി മന്ത്രിസഭയിൽനിന്നു രാജിവച്ച് കോൺഗ്രസിൽ ചേർന്നു മത്സരിച്ച മൈക്കിൾ ലോബോയും (കലൻഗുട്ടെ) ഭാര്യ ദെലില ലോബോയും (സിയോലിം) വിജയിച്ച ദമ്പതികളുടെ ഗണത്തിലുണ്ട്.
English Summary: Goa Election Results 2022: Three Couples Set to Enter State Assembly