മണിപ്പുർ എംഎൽഎമാ‍ർ സത്യപ്രതിജ്ഞ ചെയ്തു

assembly-elections-2022
SHARE

കൊൽക്കത്ത ∙ മണിപ്പുരിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കറായി ചുമതലയേറ്റ മുതിർന്ന എംഎൽഎ എസ്.രാജൻ സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈ മാസം 19നാണ് കഴിഞ്ഞ സഭയുടെ കാലാവധി അവസാനിക്കുന്നത്.

എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായെങ്കിലും അടുത്ത മുഖ്യമന്ത്രി ആര് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. നിലവിലുള്ള മുഖ്യമന്ത്രി ബിരേൻ സിങ് ആയിരിക്കും മുഖ്യമന്ത്രിയെന്ന് തിരഞ്ഞെടുപ്പിനു മുൻപ് ബിജെപി നേതാക്കൾ സൂചന നൽകിയിരുന്നു. 

English Summary: Manipur MLAs takes oath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS