ഇഎസ്ഐ വേതനപരിധി വർധന പരിഗണനയിൽ

nk-premachandran
എൻ.കെ.പ്രേമചന്ദ്രൻ
SHARE

ന്യൂഡൽഹി ∙ തൊഴിലാളികളുടെ ഇഎസ്ഐ വേതനപരിധി വർധിപ്പിക്കുന്നതു കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് എൻ.കെ.പ്രേമചന്ദ്രനെ അറിയിച്ചു.

ഇഎസ്ഐ പരിരക്ഷയ്ക്കുള്ള വേതനപരിധി 50,000 രൂപയാക്കി ഉയർത്തണമെന്നു ലോക്സഭയിൽ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സാമൂഹികസുരക്ഷാ കോഡ് അടക്കമുള്ള പുതിയ തൊഴിൽചട്ടങ്ങൾ പാസായിട്ടുണ്ട്. ഇതു പ്രാബല്യത്തിൽ വരുമ്പോൾ അസംഘടിതമേഖലയിലെ തൊഴിലാളികളെക്കൂടി ഇഎസ്ഐ പരിധിയിൽ കൊണ്ടുവരും.

2017 ജനുവരിയിലാണ് പ്രതിമാസ വേതനപരിധി 21,000 രൂപയായി നിജപ്പെടുത്തിയത്. അതിൽ കൂടുതൽ വേതനമുള്ളവർക്ക് ഇഎസ്ഐ പരിരക്ഷ ലഭിക്കില്ല. 

വേതനവർധന സ്വാഭാവികമായി ഉണ്ടെങ്കിലും വിലക്കയറ്റം കൊണ്ടു തൊഴിലാളികളുടെ ജീവിതനിലവാരമുയരുന്നില്ലെന്നു പ്രേമചന്ദ്രൻ ചൂണ്ടിക്കാണിച്ചിരുന്നു. അർഹരായവർ പോലും പദ്ധതിയുടെ പരിധിക്കു പുറത്താകുന്നെന്നും അദ്ദേഹം പറഞ്ഞു.

English Summary: ESI wage limit to be hiked

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA