ADVERTISEMENT

ന്യൂഡൽഹി ∙ നിർദിഷ്ട റബർ ആക്ട് നടപ്പാക്കുമ്പോൾ റബർബോർ‍ഡിന്റെ അധികാരം വെട്ടിക്കുറയ്ക്കില്ലന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ആന്റോ ആന്റണി എംപിയെ അറിയിച്ചു. നിലവിൽ 8 മേഖലകളിലുള്ള ബോർഡിന്റെ പ്രവർത്തനം പുതിയ നിയമം വരുമ്പോൾ 19 മേഖലകളിലേക്കു വ്യാപിപ്പിക്കും. 

റബറിന്റെ വില നിശ്ചയിക്കൽ, ഇറക്കുമതി, ഗുണനിലവാര പരിശോധന എന്നിവയിൽ ബോർഡിന്റെ ഉത്തരവാദിത്തവും പങ്കാളിത്തവും പുതിയ നിയമത്തിലുമുണ്ടാകും. 

കരടു നിയമത്തിൽ പൊതുജനങ്ങൾക്ക് നിർദേശം നൽകാനുള്ള സമയം ഏപ്രിൽ 9 വരെ നീട്ടി. പൊതുജനാഭിപ്രായം കൂടി ആരാഞ്ഞതിനു ശേഷമേ പുതിയ നിയമം നടപ്പാക്കൂ. റബർബോർഡിന്റെ കാര്യക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

English Summary: Minister Piyush Goyal on rubber board powers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com