മണിപ്പുർ: 2 നേതാക്കൾ ഡൽഹിയിൽ

assembly-elections-2022
SHARE

ഇംഫാൽ ∙ മണിപ്പുരിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ശ്രമിക്കുന്ന 2 നേതാക്കൾ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് ഡൽഹിയിലെത്തി. മുഖ്യമന്ത്രി ബിരേൻ സിങ്, മുതിർന്ന മന്ത്രി തൊങ്ങാം ബിശ്വജിത് എന്നിവരെയാണ് വിളിപ്പിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാ ദേവിയും ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായുള്ള ചർച്ചയ്ക്കു ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനെ നിരീക്ഷകനായി നിയോഗിച്ചിട്ടുണ്ട്. എംഎൽഎമാരെ ക്ഷണിച്ച് ബിരേൻ സിങ് നടത്തിയ ചായ സൽക്കാരത്തിൽ 32 ബിജെപി എംഎൽഎമാരിൽ 25 പേർ പങ്കെടുത്തെന്ന് പറയുന്നു.

English Summary: Manipur government formation discussions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS