ADVERTISEMENT

ന്യൂഡൽഹി ∙ വിദ്യാഭ്യാസത്തിൽ ‘കാവിവൽക്കരണം’ വരുന്നതിൽ എന്താണു കുഴപ്പമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഉത്തരാഖണ്ഡിൽ ദേവ് സംസ്കൃതി സർവകലാശാലയിൽ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് റീകൺസിലിയേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രിട്ടിഷ് അധിനിവേശ കാലത്തു കൊണ്ടുവന്ന ഇംഗ്ലിഷ് മീഡിയം വിദ്യാഭ്യാസ രീതി സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷത്തിലെങ്കിലും ഒഴിവാക്കണം. ഇന്ത്യൻ സ്വത്വത്തിലും സംസ്കാരത്തിലും അഭിമാനം കൊള്ളുന്നതിൽ ഒരു കുഴപ്പവുമില്ല. കൊളോണിയൽ ചിന്താഗതി ഒഴിവാക്കണം. ഭാരതീയവൽക്കരണമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാതലെന്നും മാതൃഭാഷകൾക്ക് അതു പ്രാമുഖ്യം നൽകുന്നുവെന്നും നായിഡു പറഞ്ഞു.

English Summary: What's wrong with saffronising education asks vice president Venkaiah Naidu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com