ADVERTISEMENT

ന്യൂഡൽഹി∙ അംഗത്വമെടുത്താൽ അപകടത്തിൽ പാർട്ടി ഒപ്പം നിൽക്കും. പറയുന്നത് തെലങ്കാനയിലെ കോൺഗ്രസ് ഘടകം. അംഗങ്ങളാകുന്നവർക്ക് സൗജന്യ അപകട ഇൻഷുറൻസ് ലഭ്യമാക്കിയതോടെ അംഗത്വ വിതരണത്തിൽ മറ്റു സംസ്ഥാനങ്ങളെ തെലങ്കാന പിസിസി ബഹുദൂരം പിന്നിലാക്കി. 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ആണ് സൗജന്യമായി നൽകുന്നത്.

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ അംഗത്വ വിതരണ നടപടി ഇഴഞ്ഞു നീങ്ങുകയാണ്. 50,000 പേരെ അംഗങ്ങളാക്കി കെപിസിസി കിതയ്ക്കുമ്പോൾ, തെലങ്കാന പിസിസി ഇതേവരെ 39 ലക്ഷം പേർക്ക് അംഗത്വം നൽകി കുതിക്കുന്നു.

അംഗങ്ങളെ അപകടഘട്ടത്തിൽ രക്ഷിക്കേണ്ട ചുമതല പാർട്ടിക്കുണ്ടെന്ന ചിന്തയാണ് ഇൻഷുറൻസ് ലഭ്യമാക്കാനുള്ള നീക്കത്തിന് വഴിയൊരുക്കിയത്. സംസ്ഥാന പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡിയുടെ ആശയത്തിനു പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി അനുമതിയും നൽകി. 

ഇൻഷുറൻസിന്റെ പ്രീമിയം തുക പാർട്ടി അടയ്ക്കും. ഇതിലേക്ക് സംസ്ഥാനത്തെ നേതാക്കളുൾപ്പെടെയുള്ളവരിൽ നിന്ന് സംഭാവന സ്വീകരിക്കുമെന്ന് തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി മാണിക്കം ടഗോർ പറഞ്ഞു.

അതേസമയം, അംഗത്വത്തിന് ഇൻഷുറൻസ് പദ്ധതി രാഷ്ട്രീയ പാർട്ടികൾ നടപ്പാക്കുന്നത് ആദ്യമല്ല. തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസും ആന്ധ്രയിലെ ടിഡിപിയും സമാന പദ്ധതി മുൻപ് നടപ്പാക്കിയിട്ടുണ്ട്.

English Summary: TPCC to insure its members 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com