ADVERTISEMENT

ന്യൂഡൽഹി ∙ പാൻ – ആധാർ ഇന്നുകൂടി ബന്ധിപ്പിച്ചില്ലെങ്കിൽ പിന്നീടിതു ചെയ്യാൻ 500 മുതൽ 1000 രൂപ വരെ പിഴ നൽകണം. നാളെ മുതൽ ജൂൺ 30 വരെ ഇതു തമ്മിൽ ലിങ്ക് ചെയ്യണമെങ്കിൽ 500 രൂപയും അതിനു ശേഷം 1000 രൂപയും പിഴ നൽകേണ്ടി വരും. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് പുറത്തിറക്കി. 2023 ഏപ്രിൽ ഒന്നിനുള്ളിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നിർജീവമാകും.

ലിങ്ക് ചെയ്തോയെന്ന് അറിയാൻ

www.incometax.gov.in വെബ്സൈറ്റിൽ Link Aadhaar Status ക്ലിക് ചെയ്യുക. 

പാൻ, ആധാർ നമ്പർ നൽകി മുന്നോട്ടുപോകുമ്പോൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭിക്കും.

ലിങ്ക് ചെയ്യാൻ

www.incometax.gov.in വെബ്സൈറ്റിൽ പോയി Link Aadhaar ക്ലിക്ക് ചെയ്യുക. പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകിയാൽ ലിങ്ക് ചെയ്യും. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയാകണം.

എസ്എംഎസ് വഴി

UIDPAN<12 അക്ക ആധാർ നമ്പർ><10 അക്ക പാൻ> എന്ന ഫോർമാറ്റിൽ 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ഇവയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽനിന്ന് എസ്എംഎസ് ചെയ്യുക.

English Summary: Pan - Aadhaar linking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com