വിവാഹമോചനം: ഭർത്താവിനും ജീവനാംശത്തിന് അർഹത

HIGHLIGHTS
  • മുൻ ഭർത്താവിന് അധ്യാപിക ജീവനാംശം കൊടുക്കണമെന്ന വിധി ശരിവച്ച് ബോംബെ ഹൈക്കോടതി
divorce
SHARE

മുംബൈ ∙ വിവാഹ മോചനത്തിനു ശേഷം വരുമാന മാർഗമില്ലെന്നു പരാതിപ്പെട്ട മുൻ ഭർത്താവിന് സ്‌കൂൾ അധ്യാപിക ജീവനാംശം നൽകണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചു. ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യയോ ഭർത്താവോ എന്ന വിവേചനമില്ലാതെ ദാരിദ്ര്യമുള്ള ജീവിതപങ്കാളിക്ക് ജീവനാംശം ആവശ്യപ്പെടാമെന്നു ജസ്റ്റിസ് ഭാരതി ഡാംഗ്ര നിരീക്ഷിച്ചു. 

1992 ൽ വിവാഹിതരായ ദമ്പതികളിൽ ഭാര്യയുടെ അപേക്ഷ പ്രകാരം 2015 ലാണു വിവാഹമോചനം അനുവദിച്ചത്. തുടർന്ന് ഭാര്യയിൽ നിന്നു പ്രതിമാസം 15,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് ഭർത്താവ് കീഴ്ക്കോടതിയിൽ ഹർജി നൽകി. ഹർജി തീർപ്പാകും വരെ പ്രതിമാസം 3,000 രൂപ ഭർത്താവിനു നൽകാൻ കീഴ്‌ക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ ഹൈക്കോടതിയിലെത്തിയ അധ്യാപിക, ഭർത്താവിന് ഇതര വരുമാനമാർഗങ്ങളുണ്ടെന്നു വാദിച്ചു. എന്നാൽ, വിവാഹമോചനം തന്നെ കടുത്ത നിരാശയിലേക്കു നയിച്ചെന്നും ജോലി ചെയ്യാനാകാത്ത വിധം അനാരോഗ്യമുണ്ടെന്നും ഭർത്താവ് കോടതിയെ അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS