ADVERTISEMENT

ന്യൂഡൽഹി∙ പുണെ ആസ്ഥാനമായുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിച്ച കോവോവാക്സ് കോവിഡിനെതിരായ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമാക്കാൻ വാക്സിനേഷൻ സാങ്കേതിക ഉപദേശക സമിതി ശുപാർശ ചെയ്തു. 12 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷനാണു കോവോവാക്സ് ഉപയോഗിക്കുക.

പദ്ധതിയുടെ ഭാഗമാക്കാൻ അനുമതി തേടി സീറം ഇൻസ്റ്റിറ്റ്യൂട്ട് അടുത്തിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. യുഎസ് വാക്സീൻ ഉൽപാദകരായ നോവവാക്സുമായി സഹകരിച്ചാണ് ഇന്ത്യയിൽ കോവോവാക്സ് ഉൽപാദിപ്പിക്കുന്നത്.

English Summary: Covovax proposed for kids in 12-17 group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com