ADVERTISEMENT

ന്യൂഡൽഹി ∙ കമ്യൂണിസ്റ്റ് പ്രതിഛായയിൽനിന്നു മാറി സോഷ്യലിസ്റ്റ് പാർട്ടി എന്ന മേൽവിലാസം നേടാൻ പാർട്ടി പതാകയിൽ നിന്ന് അരിവാളും ചുറ്റികയും നീക്കാനുള്ള തീരുമാനവുമായി ഫോർവേഡ് ബ്ലോക്ക്. പാർട്ടി പതാകയും ഭരണഘടനയും ഭേദഗതി ചെയ്യാനുള്ള നീക്കത്തിന് ഈ മാസം 8,9 തീയതികളിൽ ഒഡീഷയിലെ ഭുവനേശ്വറിൽ ചേരുന്ന ദേശീയ കൗൺസിൽ യോഗം അംഗീകാരം നൽകും. 

7 പതിറ്റാണ്ടോളം പാർട്ടി പതാകയിൽ ഇടം പിടിച്ച ചിഹ്നമാണു നീക്കം ചെയ്യുന്നത്. ചുവപ്പു നിറവും ചാടുന്ന കടുവയും പാർട്ടിയുടെ പുതിയ പതാകയിൽ നിലനിർത്തും. പാർട്ടി ഭാരവാഹികൾക്ക് 75 വയസ്സ് പ്രായപരിധി, ജില്ലാ, സംസ്ഥാന, ദേശീയ ജനറൽ സെക്രട്ടറിമാർക്കു പൊതു തിരഞ്ഞെടുപ്പുകളിൽ മത്സര വിലക്ക് തുടങ്ങിയ വ്യവസ്ഥകളുൾപ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യും. 

2018ൽ കൊൽക്കത്തയിൽ ചേർന്ന പാർട്ടി കോൺഗ്രസിലാണു പതാകയും ഭരണഘടനയും ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. ഇതിനായി ദേശീയ സെക്രട്ടറി ജി. ദേവരാജന്റെ നേതൃത്വത്തിൽ സമിതിക്കു രൂപം നൽകി. 

അരിവാൾ ചുറ്റികയുള്ളപ്പോൾ കമ്യൂണിസ്റ്റ് ആശയത്തിന്റെ ഭാഗമായി ചിത്രീകരിക്കപ്പെടുന്നുവെന്നും പാർട്ടിക്ക് സോഷ്യലിസ്റ്റ് പ്രതിഛായ നഷ്ടമാകുന്നുവെന്നും വാദമുയർന്നിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് 35 പ്രതിനിധികൾ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും. 

English Summary: Forward Bloc national council meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com