ADVERTISEMENT

മുംബൈ ∙ കള്ളപ്പണ ഇടപാട് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നവംബറിൽ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ (71) അഴിമതിക്കേസിൽ സിബിഐയും അറസ്റ്റ് ചെയ്തു. ദേശ്മുഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണു സിബിഐ നടപടി.

മന്ത്രിയായിരിക്കെ ബാറുകളിൽ നിന്നു 100 കോടി രൂപ പിരിച്ചുനൽകാൻ ദേശ്മുഖ് പൊലീസിനോട് ആവശ്യപ്പെട്ടെന്നു മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ് ആരോപിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ്. മുൻ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ, ദേശ്മുഖിന്റെ 2 സെക്രട്ടറിമാർ എന്നിവരെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു കണ്ടെത്തിയ കേസിലെ പ്രതിയാണു വാസെ. മഹാവികാസ് അഘാഡി (ശിവസേന–എൻസിപി–കോൺഗ്രസ്) സർക്കാരിലെ നേതാക്കൾക്കെതിരെ നടപടികൾ തുടരുന്ന ഇഡി, മന്ത്രി നവാബ് മാലിക്കിനെയും കഴിഞ്ഞമാസം അറസ്റ്റ് ചെയ്തു.

മോദിയെ പരാതി അറിയിച്ച് പവാർ

∙ ശിവസേന, എൻസിപി നേതാക്കൾക്കെതിരെ േകന്ദ്ര അന്വേഷണ ഏജൻസികൾ നടപടി ശക്തമാക്കിയിരിക്കെ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. മുതിർന്ന ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്റെ ഭാര്യയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയതു നീതീകരിക്കാനാകില്ലെന്ന് പവാർ മോദിയെ അറിയിച്ചു.

English Summary: Anil Deshmukh arrested in corruption case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com