ന്യൂഡൽഹി ∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നിശ്ചയിച്ചതിനും ഒരുദിവസം മുൻപേ സമാപിച്ചു. ഐഎൻഎസ് വിക്രാന്ത് യുദ്ധക്കപ്പൽ സംരക്ഷിക്കാമെന്നു പറഞ്ഞ് ബിജെപി അംഗം പണം പിരിച്ചതായി ആരോപിച്ചു രാജ്യസഭയിൽ ശിവസേനയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ബഹളമുണ്ടാക്കി. സഭാ നടപടികൾ തടസ്സപ്പെട്ടപ്പോൾ പതിവു സമാപന പ്രസംഗമില്ലാതെ രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു സഭ പിരിഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു.
English Summary: Parliament session over